12:02am 13 November 2026
NEWS
'അനെക്സ് ഫെൻടെക് -26' ജനുവരി 19ന്
13/01/2026  06:37 PM IST
nila
അനെക്സ് ഫെൻടെക് -26 ജനുവരി 19ന്

ദോഹ: കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ പാലക്കാട് എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ പൂർവവിദ്യാർത്ഥി സംഘടനയായ അനെക്സ് ഖത്തർ
സംഘടിപ്പിക്കുന്ന 'ഫെൻടെക് -26'  കോൺക്ലേവ് 
 ജനുവരി 19 ന്  ഹിൽട്ടൺ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫിൻടെക്, എനർജി ടെക് മേഖലകളിലെ ഏറ്റവും പുതിയ പ്രവണതകളും കൃത്രിമ ബുദ്ധിയുടെ (AI) മുന്നേറ്റങ്ങളും വിഷയമാക്കി നടക്കുന്ന പരിപാടിയിൽ സാങ്കേതിക അവതരണങ്ങളും പാനൽ ചർച്ചകളും ഉൾപ്പെടും. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ബിസിനസ് ഉടമകളും സീനിയർ മാനേജ്മെന്റ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്യും.
1997-ൽ ഖത്തറിൽ രൂപീകരിച്ച അനെക്സ് ഖത്തർ, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലുമായി (IBPC) അഫിലിയേറ്റ് സംഘടനയാണ്. ഖത്തറിൽ 25 വർഷത്തെ സജീവ പ്രവർത്തന പാരമ്പര്യമുള്ള സംഘടന എഞ്ചിനീയറിംഗ് സമൂഹത്തിന്റെ സാങ്കേതിക പുരോഗതിക്കായി സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, ശാസ്ത്ര പ്രദർശന മത്സരങ്ങൾ, നേതൃത്വ-വ്യക്തിത്വ വികസന പരിപാടികൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി 55521176 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ദോഹയിൽ നടന്ന
വാർത്താസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ എഞ്ചിനീയർ ദിലീപ്, പ്രസിഡന്റ് എഞ്ചിനീയർ ലീന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എഞ്ചിനീയർ ഷാനവാസ് എഞ്ചിനീയർ അനുശ്രീ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img